///
9 മിനിറ്റ് വായിച്ചു

ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തു; മാപ്പ് പറയില്ലെന്ന് ഇളയരാജ

ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത വിഷയത്തിൽ മാപ്പ് പറയില്ലെന്ന് സംഗീത സംവിധായകൻ ഇളയരാജ. താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ് എന്നും ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹം സഹോദരൻ ഗംഗൈ അമരൻ വഴി അറിയിച്ചു.’സിനിമയ്ക്കായി നൽകിയ ഈണം നല്ലതല്ല എന്ന് പറഞ്ഞാൽ അത് തിരികെ വാങ്ങില്ല. അതുപോലെ തന്നെ എന്റെ മനസ്സിൽ തോന്നുന്ന സത്യങ്ങളും തുറന്നു പറയും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. ഇതാണ് എന്റെ അഭിപ്രായം. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ ഇളയരാജ പറഞ്ഞു.’അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ ആമുഖത്തിലായിരുന്നു ഇളയരാജയുടെ താരതമ്യം. അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ്. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ചിന്തകളിൽ മാത്രം ഒതുങ്ങാതെ പ്രവർത്തനങ്ങളിലും വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യരാണ് ഇരുവരുമെന്ന് ഇളയരാജ പറഞ്ഞു.ഇളയരാജയുടെ പരാമർശങ്ങളെ വിമർശിച്ച് നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്ത് വന്നിരുന്നു. അംബേദ്‌കർ വർണവിവേചനത്തിനെതിരെ പോരാടിയ ദളിതരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. എന്നാൽ മോദി ഇതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത് എന്ന് ഡി എം കെ നേതാവ് ഡി എസ് കെ ഇളങ്കോവന്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!