//
5 മിനിറ്റ് വായിച്ചു

നെല്ലുസംഭരിക്കാൻ സപ്ലൈകോ തയാറാകണം; ഇല്ലെങ്കിൽ കൊയ്ത്ത് ഉപേക്ഷിക്കുമെന്ന് കർഷകർ

2000 ഏക്കറിലെ കൊയ്ത്ത് ഉപേക്ഷിക്കാൻ അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ. നെല്ലു സംഭരിക്കാൻ സപ്ലൈകോ തയാറായില്ലെങ്കിൽ കൊയ്ത്ത് നടത്തില്ലെന്നാണ് കർഷകരുടെ പറയുന്നത്. വേനൽ മഴയിൽ അപ്പർ കുട്ടനാട്ടിലെ 75 ശതമാനം നെൽകൃഷിയും നശിച്ചിരുന്നു.ഇതിനിടെ വിള ഇൻഷുറൻസും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നെൽ കർഷകർക്കായി (പുതിയ ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ സർക്കാർ. ഭക്ഷ്യവകുപ്പ് മുൻകൈ എടുത്താണ് പുതിയ പദ്ധതി തുടങ്ങുന്നത്. വേനൽ മഴ നാശംവിതച്ച കുട്ടനാടൻ പാടങ്ങളിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.വിള ഇൻഷുറൻസിലെ സാങ്കേതിക തടസങ്ങളും നഷ്ടപരിഹാരം നൽകുന്നതിലെ അശാസ്ത്രീയതയും നെൽകർഷകരെ ദുരിതത്തിലാക്കിയിരുന്നു. അതിന് പൂർണ്ണ പരിഹാരം എന്ന നിലയ്ക്കാണ് ഭക്ഷ്യവകുപ്പിന്‍റെ പുതിയ ഇൻഷുറൻസ് പദ്ധതി. മടവീഴ്ച തടയാൻ ശക്തമായ പുറംബണ്ട് നിർമ്മാണം അടക്കം വൈകാതെ തുടങ്ങുമെന്ന് കുട്ടനാട്ടിലെത്തിയ ഭക്ഷ്യമന്ത്രി പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!