//
4 മിനിറ്റ് വായിച്ചു

മിൽമയുടെ പാൽ പേഡയിൽ നിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി

മിൽമയുടെ പാൽപേഡയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനി  അപർണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈൻ ആന്റ് ഫ്രഷ് കടയിൽ നിന്നും വാങ്ങിയ മിൽമ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. വാങ്ങിയ പേഡ പേക്കറ്റുകൾ കുട്ടികൾക്കും അമ്മ നൽകിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോൾ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപർണ പറഞ്ഞു. ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയെന്നും മിൽമയുടെ ടോൾ ഫ്രീ നമ്പറിലും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവർ അറിയിച്ചു. കുപ്പിച്ചില്ല് കണ്ടെത്തിയ പേഡയുമായി വാങ്ങിയ കടയിലെത്തിയപ്പോൾ ഇത് മിൽമയുടെ പേഡയാണെന്നും  ഞങ്ങൾ നിസ്സഹായരാണെന്നുമായിരുന്നു മറുപടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!