വീടിന് തീ പിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പുറ്റടി സ്വദേശികളായ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം പുതിയ വീട് ലഭിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് പുതിയ വീട്ടിലേക്ക് മാറിയത്. ഈ വീടിനാണ് തീപിടിച്ചത്. ശരീരത്തിന് പൊളളലേറ്റ ശ്രീധന്യ പുറത്തേക്കിറങ്ങി ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ അണച്ചത്. വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്.