//
6 മിനിറ്റ് വായിച്ചു

കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ?;ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നടക്കുക. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ കൊവിഡ് കേസുകൾ വീണ്ടും നേരിയ തോതിൽ ഉയരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്നതും യോഗത്തിൽ ചർച്ചയാവാൻ സാധ്യതയുണ്ട്.അതേസമയം കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതിനാൽ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് നിബന്ധനകൾ കർശനമാക്കി കൊണ്ടിരിക്കുകയാണ്. ഡൽഹിക്കു പുറമേ പഞ്ചാബിലും ചെന്നെയിലും മാസ്ക്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഒരു ദിവസം മാത്രം 2527 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!