/
8 മിനിറ്റ് വായിച്ചു

69 രൂപയ്ക്ക് 30 ജിബി, പണം നൽകി വൈഫൈ വാങ്ങാം; സർക്കാർ പദ്ധതിക്ക് തുടക്കം

സംസ്ഥാന സർക്കാരിൽ നിന്നും ഇനി ജനങ്ങൾക്ക് നിശ്ചിത നിരക്കിൽ വൈഫൈ ഡേറ്റാ വാങ്ങാം. സൗജന്യ വൈഫൈ ലഭ്യമാക്കാനുളള കെ ഫൈ പദ്ധതിയുടെ 2,023 വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴിയാണ് സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച മുതൽ പദ്ധതിക്ക് തുടക്കമിട്ടു.നിലവിൽ പൊതു ഇടങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി ഒരു ജിബി ഡേറ്റയാണ് സൗജന്യമായി ഉപയോഗിക്കാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ പദ്ധതി പ്രകാരം പരിധി കഴിഞ്ഞാലും പണം നൽകി അധിക ഡേറ്റാ ഉപയോഗിക്കാൻ കഴിയും.പതിവുപോലെ ഒടിപി നൽകി വൈഫൈ കണക്ട് ചെയ്യാം. എന്നാൽ ഒരു ജിബി ഡേറ്റാ പൂർണ്ണമായി ഉപയോഗിച്ചു കഴിഞ്ഞാൽ തുടർന്നുളള ഉപയോഗത്തിന് പണമടയ്ക്കാൻ ഫോണിലേക്ക് സന്ദേശമെത്തും. യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, വാലറ്റ് തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ ഉപയോഗിച്ച് പണം അടയ്ക്കാം. സംസ്ഥാനത്തെ ബസ് സ്റ്റേഷനുകൾ,തദ്ദേശ സ്ഥാപനങ്ങൾ,മാർക്കറ്റുകൾ, പാർക്കുകൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ ലഭ്യമാകുന്നത്.

അധിക ഡേറ്റാ ഉപയോഗത്തിന്റെ നിരക്കുകൾ ഇങ്ങനെ:

ഒരു ജിബി ഡേറ്റയ്ക്ക് വില ഒമ്പത് രൂപയും കാലാവധി ഒരു ദിവസവും. മൂന്നു ജിബി ഡേറ്റയ്ക്ക് വില 19 രൂപയും കാലാവധി മൂന്നു ദിവസവും. ഏഴ് ജിബി ഡേറ്റയ്ക്ക് വില 39 രൂപയും കാലാവധി ഏഴ് ദിവസവും. 15 ജിബി ഡേറ്റയ്ക്ക് വില 59 രൂപയും കാലാവധി 15 ദിവസവും. 30 ജിബി ഡേറ്റയ്ക്ക് വില 69 രൂപയും കാലാവധി 30 ദിവസവും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!