//
5 മിനിറ്റ് വായിച്ചു

സിൽവർ ലൈൻ വിരുദ്ധ സമരത്തെ കയ്യൂക്ക് കൊണ്ട് നേരിടരുത്:അബ്ദുൾ കരീം ചേലേരി

സിൽവർ ലൈനിനെതിരായി കുടിയിറക്കപ്പെടുന്നവരും സ്ത്രീകൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളും നടത്തുന്ന സമരത്തെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നേരിടുന്നത് കാടത്തമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരിയും യു.ഡി.എഫ്. കൺവീനറുമായ അഡ്വ.അബ്ദുൾ കരീം ചേലേരി.കല്ലിടൽ സംബന്ധിച്ച അറിയിപ്പു പോലും നൽകാതെ സ്വന്തം കിടപ്പാടങ്ങളിൽ കല്ലിടുന്നതിനെ ഇരകൾ എതിർക്കുന്നത് സ്വാഭാവികമാണ്. അനധികൃതമായ അത്തരം കല്ലുകൾ പിഴുതെറിയുവാൻ അവർക്ക് അവകാശവുമുണ്ട്. ഈ പോരാട്ടത്തെയാണ് സി.പി.എം ഗുണ്ടായിസം കൊണ്ട് തകർക്കാൻ ശ്രമിക്കുന്നത്.കല്ല് പറിക്കുമ്പോൾ പല്ല് പോകുന്നത് നോക്കണമെന്ന സി.പി.എം നേതാക്കളുടെ പ്രകോപനപരമായ പ്രതികരണങ്ങളുടെ ആവേശത്തിൽ ഉദ്യോഗസ്ഥരെയും പോലീസിനെയും കൂട്ട് പിടിച്ച് സി.പി.എം.പ്രവർത്തകർ സമരത്തെ നേരിടുന്നത് നാട്ടിൽ കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അബ്ദുൾ കരീം ചേലേരി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!