/
8 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം. 6.30 നും 11.30 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.കൽക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൽക്കരി ക്ഷാമം മൂലം രാജ്യമെമ്പാടും വൈദ്യുതി ഉൽപാദനത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വൈദ്യുതി നിയന്ത്രണം.4580 മെ​ഗാ വാട്ട് വൈദ്യുതിയാണ് ഇന്ന് വൈകീട്ട് മുതൽ രാത്രി 11.30 വരെ സംസ്ഥാനത്തിന് ആവശ്യം. എന്നാൽ കേരളത്തിന് വൈ​ദ്യുതി ലഭിക്കുന്ന ജാർഖണ്ഡിലെ മെെഥോൺ പവർ സ്റ്റേഷനിൽ ഉൽപാദനക്കുറവ് ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് 400 മുതൽ 500 മെ​ഗാ വാട്ട് വരെ വൈദ്യുതി കുറച്ചായിരിക്കും വൈകീട്ട് ലഭിക്കുക. ഈ സാഹ​ചര്യത്തിലാണ് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം ​ന​ഗരങ്ങളിലും ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സേവന ഫീഡറുകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല.രാജ്യത്തെ വിവിധ പവർ സ്റ്റേഷനുകളിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപാദനത്തിൽ കുറവ് വന്നിട്ടുണ്ട്.ഇത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ പവർ കട്ട് ഏർപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ പവർ കട്ടോ ലോഡ് ഷെഡിങോ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉൽപാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!