പെരിങ്ങത്തൂർ : 20 രൂപയ്ക്ക് ഊൺ ലഭിക്കുന്ന സുഭിക്ഷ ഹോട്ടൽ പെരിങ്ങത്തൂരിൽ തുടങ്ങുന്നു. മേയ് അഞ്ചിന് കെ.പി.മോഹനൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭ കൗൺസിലർ എം.പി.കെ.അയ്യൂബ് ചെയർമാനും എ.പി.രമേശൻ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. സി.പി.ഗംഗാധരൻ, നാങ്ങണ്ടി രവീന്ദ്രൻ, എൻ.പി.മുനീർ, ജയചന്ദ്രൻ നാമത്ത്, ശ്രീജ അവയാട്ട് എന്നിവർ സംസാരിച്ചു.