ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി. ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാള്‍ അവധിയില്‍ മാറ്റമില്ല. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. ചെറിയ പെരുന്നാള്‍ നാളെയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമദാൻ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.കോഴിക്കോട് കാപ്പാടും, കടലുണ്ടിയിലും മാസപ്പിറവി ദർശിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അതേ സമയം ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് പെരുന്നാള്‍. റംസാന്‍ 29 ന് മാസപ്പിറവി ദൃശ്യയമായതായി ഒമാൻ ചന്ദ്ര നിരീക്ഷണ കമ്മറ്റി അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസ്സപ്പിറവി ദൃശ്യമാകാത്തത്തതിനാല്‍ ഇന്നലെ റംസാന്‍ 30 പൂര്‍ത്തിയാക്കി.
ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി
Image Slide 3
Image Slide 3