//
5 മിനിറ്റ് വായിച്ചു

തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാർത്ഥി

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെയാണ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗമാണ് ഉമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഹൈക്കമാന്റിന് ഉമയുടെ പേര് അന്തിമ അനുമതിക്കായി നൽകിയിട്ടുണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനം ഡൽഹിയിൽ നിന്നുണ്ടാവും.സ്ഥാനാർത്ഥിയായി പരിഗണനയില്‍ വന്നത് ഒരു പേര് മാത്രമായിരുന്നെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 31നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!