//
12 മിനിറ്റ് വായിച്ചു

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് അരുണ്‍ കുമാറിനായി ചുവരെഴുത്ത്; നേതാക്കള്‍ ഇടപെട്ട് നിര്‍ത്തിച്ചു

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തൃക്കാക്കരയില്‍ കെഎസ് അരുണ്‍ കുമാറിന് വേണ്ടി ചുവരെഴുത്ത്. വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ചുവരെഴുത്ത് ഉച്ചയോടെയാണ് തൃക്കാക്കരയില്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്ന് വ്യക്തമായതോടെ ചുവരെഴുത്ത് നിര്‍ത്തിവച്ചു. തൃക്കാക്കരയില്‍ കെ എസ് അരുണ്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന പേര് ഊഹാപോഹം മാത്രമാണ്. അന്തിമമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സിപിഐഎമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട്. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ഇപി പ്രതികരിച്ചു.സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം പുറത്തിറങ്ങിയ മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. അരുണ്‍ കുമാര്‍ ആണോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് ആലോചനകള്‍ തുടരുകയാണെന്ന് രാജീവ് പറഞ്ഞു. തൃക്കാക്കരയില്‍ ഉമ തോമസിന് എതിരാളിയായി അരുണ്‍ കുമാര്‍ വരുമെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയത്. സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്.ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്. ഭാരത് മാതാ കോളേജ് മുന്‍ അധ്യാപികയും സീറോ മലബാര്‍ സഭാ വക്താവുമായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ എന്നിവരുടെ പേരും എല്‍ഡിഎഫ് പരിഗണിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കെ വി തോമസിന്റെ മകള്‍ രേഖാ തോമസിന്റെ പേരും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുകേട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!