/
7 മിനിറ്റ് വായിച്ചു

ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധ: കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച എല്ലാവരും ഡിസ്‌ചാർജ്ജായി

പരിയാരം:കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ നിന്നും ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട  മുഴുവൻ പേരും ഡിസ്ചാർജ്ജായി. ഗുരുതരാവസ്ഥയിലായ 9 പേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചെറുവത്തൂർ ഫാമിലി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ നിന്നും റഫർ ചെയ്ത 15 വയസ്സുമുതൽ 22 വയസ്സു വരെ പ്രായമുള്ളവരായിരുന്നു അവർ. ഇതിൽ 6 പേർ പെൺകുട്ടികളായിരുന്നു. ഒൻപത് പേരിൽ മൂന്നുപേരൊഴികെ എല്ലാവരും ഭക്ഷ്യവിഷബാധയുണ്ടായ അന്നുതന്നെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ ആയിരുന്നു. ഒരാൾ ചൊവ്വാഴ്ചയും രണ്ടുപേർ ഇന്നലേയും അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ്.ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് ചെയർമാനും, യഥാക്രമം ജനറൽ മെഡിസിൻ, കാർഡി യോളജി, ന്യൂറോളജി, നെഫ്രോളജി, വിഭാഗങ്ങളിലെ മേധാവിമാരായ  ഡോ കെ സി രഞ്ജിത്ത് കുമാർ, ഡോ എസ് എം അഷ്‌റഫ്, ഡോ സോണി സ്മിത, ഡോ പി ധനിൻ എന്നിവരും ജനറൽ മെഡിസിനിലെ പ്രൊഫസറായ ഡോ പ്രമോദ് വി കെയും അംഗങ്ങളായ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയത്. സർക്കാർ നിർദ്ദേശപ്രകാരം ചികിത്സ പൂർണ മായും സൗജന്യമായിരുന്നുവെന്നും പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!