കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യം ശക്തമാക്കി യൂണിയനുകൾ. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള ഗതാഗതമന്ത്രി ആ ഉത്തരവാദിത്തം മറന്നെങ്കിൽ മുഖ്യമന്ത്രി കടമ നിറവേറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു.ബാങ്ക് വായ്പയ്ക്ക് ഗ്യാരണ്ടി ചോദിച്ചുള്ള കോർപ്പറേഷൻ്റെ അഭ്യർത്ഥനയോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശമ്പളം എന്ന് കിട്ടുമെന്നതിൽ ഒരു ഉറപ്പും കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കില്ല.
ഇതോടെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നിരിക്കുകയാണ് സിഐടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകകൾ. ഇന്ന് കരിദിനം ആചരിക്കുന്ന ഐൻ ടിയുസി തൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടണമെന്ന് യൂണിയനുകൾ
Image Slide 3
Image Slide 3