/
7 മിനിറ്റ് വായിച്ചു

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; മാഹി സ്വദേശി അറസ്റ്റില്‍

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയിലെ വടമംഗലത്ത് നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 16 കാരിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പിന്നീട് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി തുടർന്നതോടെ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ചങ്ങരംകുളം പൊലീസിന് പരാതി നൽകിയത്.മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവടങ്ങളിൽ മൂന്ന് ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോണ്ടിച്ചേരിയിൽ നിന്നും പിടികൂടിയത്. കണ്ണൂർ മട്ടന്നൂരിലും, കൊല്ലം ഇരവിപുരത്തും പ്രതിക്കെതിരെ പോക്സോ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!