/
6 മിനിറ്റ് വായിച്ചു

ബെവ് കോ നഷ്ടത്തിൽ; മദ്യവില വർധിപ്പിക്കേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യവിലയിൽ ഉയർന്നേക്കും. വില വർധനപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.നയപരമായ തീരുമാനത്തിന് ശേഷമാകും പ്രഖ്യാപനമുണ്ടാകുകയെന്ന് മന്ത്രി അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ തോതിൽ വർധിച്ചതും, ലഭ്യതയിലുണ്ടായ കുറവുമാണ് വിലവർധിപ്പിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുന്നത്. ബെവ്കോ വലിയ നഷ്ടത്തിലെന്നും മന്ത്രി മന്ത്രി ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ ഡിസ്റ്റലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചതായും മന്ത്രി പറഞ്ഞു.കേരളത്തില്‍ സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നില്ല. ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബെവ്‌ കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌ കോയുടെ ആവശ്യം. നിലവിൽ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!