///
7 മിനിറ്റ് വായിച്ചു

രാഹുൽ ​ഗാന്ധിക്കായി ഗണപതി ഹോമവും പൂജയും

ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ​ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി ഗണപതി ഹോമവും പൂജയും നടത്തി കോൺ​ഗ്രസ് പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജ​ഗദീശ് ശർമ്മ പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്.ഗണപതി ഹോമം നടത്തുന്നത് രാഹുൽ ​ഗാന്ധിക്ക് കരുത്ത് പകരാനാണെന്നും മുതിർന്ന നേതാക്കൾ പറയുന്നു. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ നടത്തി കോൺ​ഗ്രസിനെ രക്ഷിക്കാൻ പരിശ്രമിക്കുമെന്നാണ് ജ​ഗദീശ് ശർമ്മ പറയുന്നത്. ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും രാഹുൽ ​ഗാന്ധിക്കായി പൂജകൾ നടക്കുമെന്നാണ് ജ​ഗദീശ് ശർമ്മയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.കോൺഗ്രസ് അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. വിഷയത്തിൽ നിലപാട് അറിയിക്കുന്നില്ലെന്നും, പാർട്ടി ശാക്തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ പറഞ്ഞു. അതേസമയം ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ചിന്തൻ ശിബിർ ഉദയ്പൂരിൽ തുടരുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!