/
5 മിനിറ്റ് വായിച്ചു

പരിയാരം ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ നിർദേശം

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.ശമ്പളം മുടങ്ങിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ജീവനക്കാർ സമരത്തിലായിരുന്നു.മെഡിക്കൽ കോളജ് ജീവനക്കാർക്ക് ഓരോ മാസവും സർക്കാർ അനുവദിക്കുന്ന തുക ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് വിതരണം ചെയ്യുന്നതായിരുന്നു ഇതു വരെയുള്ള രീതി.എന്നാൽ ഇനി മുതൽ ശമ്പളം സ്പാർക്ക് വഴി മാത്രം വിതരണം ചെയ്താൽ മതിയെന്ന സർക്കാർ തീരുമാനമാണ് ശമ്പളം മുടക്കിയത് .മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കാത്തതാണ് സ്പാർക്കിൽ ഉൾപ്പെടാതിരിക്കാൻ കാരണം.മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ കൂടി ഇളവ് നൽകാൻ ധനമന്ത്രി നിർദേശം നൽകിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!