//
21 മിനിറ്റ് വായിച്ചു

“ചങ്ങല പൊട്ടിയ നായയെ പോലെ എന്നത് മലബാറിലെ ഉപമ”;മുഖ്യമന്ത്രിയെ നായയെന്ന് വിളിച്ചിട്ടില്ലെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ നായയെന്ന് വിളിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത് മലബാറിലെ ഒരു ഉപമയാണത്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല.പട്ടിയെന്ന് വിളിച്ചെന്ന് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നു. പക്ഷെ ക്ഷമ പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.കെ സുധാകരന്‍ പറഞ്ഞത്: ”ഞാന്‍ എന്നെക്കുറിച്ച് പറയാറുണ്ട്. ഞാന്‍ ഇപ്പോള്‍ ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന്.അതുകൊണ്ട് ഞാന്‍ പട്ടിയെന്ന് അല്ല അര്‍ത്ഥം. അദ്ദേഹം പട്ടിയാണെന്ന് അല്ല അര്‍ത്ഥം. മലബാറിലെ ഒരു ഉപമയാണത്.അതില്‍ എന്ത് തെറ്റാണ്. പിണറായി വിജയന്‍ മലയാള നിഘണ്ടുവിലേക്ക് എന്തെല്ലാം പുതിയ പരാമര്‍ശങ്ങള്‍ കൊടുത്തിട്ടുണ്ട്. കുലംകുത്തി, നികൃഷ്ടജീവി, പരനാറി ഇതെല്ലാം പിണറായി വിജയന്റെ സംഭാവനകളാണ്. അദ്ദേഹം പട്ടിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല.ക്ഷമപണമില്ല, പരാമര്‍ശം പിന്‍വലിക്കുന്നു. പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അത് ഞാന്‍ നേരിട്ടോളാം. അവര്‍ ഇത് തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കിയാല്‍ ഒരു പ്രശ്‌നവുമില്ല, പത്ത് വോട്ട് കൂടുതല്‍ കിട്ടും.

കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.”തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്.” ഇതിന്റെ ഫലമായി സമനില നഷ്ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് സിപിഐഎം പറഞ്ഞത്. ”കോണ്‍ഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബറിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണ്. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്.” ഇത്തരം രാഷ്ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറും.-സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!