///
3 മിനിറ്റ് വായിച്ചു

പയ്യന്നൂർ നഗരസഭ മുതിയലത്ത് വാർഡിൽ എൽഡിഎഫിന്‌ ജയം

പയ്യന്നൂർ :ഉപതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു.ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് – 930, യുഡിഎഫ്‌ – 102, ബിജെപി – 86.കൗൺസിലറായിരുന്ന സിപിഐ എമ്മിലെ പി വിജയകുമാരിക്ക്‌ ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെത്തുടർന്നായിരുന്നു  തെരഞ്ഞെടുപ്പ്.  കഴിഞ്ഞതവണ മത്സരിച്ച എ ഉഷയായിരുന്നു  ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പി ലിഷ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!