//
16 മിനിറ്റ് വായിച്ചു

‘ശബ്ദതാരാവലി നോക്കിയാണോ ആളുകള്‍ പ്രസംഗിക്കുന്നത്, ചിലത് കണ്ടില്ലെന്ന് വെക്കണം’; കെ സുധാകരനെതിരെ കേസെടുത്തതിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പ്രസംഗ ഭാഷയിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശബ്ദതാരാവലി എടുത്തിട്ടാണോ പൊതു മധ്യത്തില്‍ ആളുകള്‍ പ്രസംഗിക്കുന്നത്, ചില പ്രയോഗങ്ങള്‍ പ്രസംഗ ഭാഷയെന്ന നിലയില്‍ വിട്ടു കളയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.’കെ സുധാകരന്റേത് പ്രസംഗ ഭാഷയാണ്. അതിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോ. പ്രസംഗ ഭാഷയെന്ന നിലയില്‍ ഇതെല്ലാം വിട്ടുകളയണം. എന്തിനാണ് അതിന് ജീവന്‍ കൊടുക്കുന്നത്.പ്രസംഗത്തിന്റെ ചരിത്രം എടുത്ത് നോക്കൂ. ഒരു പൊതുയോഗത്തില്‍ മൈക്ക് നിരത്തി പ്രസംഗിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഉള്ള ആളുകള്‍ക്കെതിരെ എത്ര രൂക്ഷമായാണ് വിമര്‍ശവം ഉന്നയിക്കുന്നത്. ശബ്ദതാരാവലി എടുത്തിട്ടാണോ പ്രസംഗിക്കുന്നത്. ആ നിലയില്‍ കണ്ടില്ലാ കേട്ടില്ലായെന്ന് നടിക്കേണ്ട കാര്യങ്ങളുണ്ട്. എങ്ങനെ എത്രയോ പ്രസംഗങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സുധാകരന്റെ വാദത്തോട് യോജിക്കുന്നില്ല. എങ്കില്‍ കൂടി ഉപമയുടെ അടിസ്ഥാനത്തിലാണ് താന്‍ അത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു.

.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് കേസെടുത്തതെങ്കില്‍ അത് സര്‍ക്കാരിനെ ദുര്‍വിനിയോഗം ചെയ്യലാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് ശരിയല്ല, അങ്ങനെ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നെഹ്‌റുവിനെ കുറിച്ച് ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ടിട്ടില്ലേ. ഭാരത യക്ഷിയാണ് ഇന്ദിരാഗാന്ധിയെന്ന് എത്രയോ പേര്‍ പ്രസംഗിച്ച് നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കെ സുധാകരനെതിരായ കേസ്. പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്.മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് കണ്ണൂര്‍ എംപി കുറ്റപ്പെടുത്തി. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും സുധാകരന്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!