//
6 മിനിറ്റ് വായിച്ചു

‘ആര്‍ഭാടങ്ങളും ആഡംബരവുമില്ല’; പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍

സിപിഐഎം നേതാവും മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയാവുന്നു.ഈ മാസം 22 ന് തവനൂരിലെ വൃദ്ധ സദനത്തില്‍ വെച്ചാണ് വിവാഹം നടക്കുക. രാവിലെ ഒന്‍പത് മണിക്കാണ് ചടങ്ങ്.ആര്‍ഭാടങ്ങളില്ലാതെയാവും ചടങ്ങ് എന്നാണ് കുടുംബം അറിയിക്കുന്നത്. തിരുവനന്തപുരം പി ടി നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റേയും ചിത്രലേഖയുടേയും മകന്‍ സംഗീതാണ് വരന്‍. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.നിരഞ്ജനയുടെ താത്പര്യപ്രകാരമാണ് വിവാഹം വൃദ്ധസദനത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. ശ്രീരാമകൃഷ്ണനും കുടുംബവും വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശനം നടത്താറുണ്ട്. അന്തേവാസികളോടുള്ള അടുപ്പമാണ് അവരുടെ സാമീപ്യത്തില്‍ വിവാഹം നടത്താന്‍ നിരഞ്ജനയെ പ്രേരിപ്പിച്ചത്.കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് നിലവില്‍ നിരഞ്ജന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!