//
6 മിനിറ്റ് വായിച്ചു

നടിയെ ആക്രമിച്ച കേസ്:”അന്വേഷണച്ചുമതല ശ്രീജിത്തിനല്ല, ഷേഖ് ദര്‍വേഷിനെന്ന് “സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്നും എഡിജിപി എസ് ശ്രീജിത്ത് മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്തിന്റെ സ്ഥാനചലനത്തിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ അന്വേഷണത്തില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു.ഈ ഹര്‍ജി പരിഗണിച്ച കോടതി കേസിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!