റോട്ടറി കാനനൂർ – ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയിൽ 18 വയസ്സുവരെയുള്ള 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നു.ഹൃദയാരോഗ്യ ചികിത്സ രംഗത്ത് വിദഗ്ധരായ ആസ്റ്റർ മിംസ് ആശുപത്രിയുമായി ചേർന്നാണ് ചികിത്സ ലഭ്യമാക്കുന്നത്.ജന്മനാലുള്ള ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി ദുർബലരായ 50 കുട്ടികൾക്കാണ് ശസ്ത്രക്രിയ. റോട്ടറി ഇന്റർനാഷണലിന് കീഴിലുള്ള മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ആഗോള ഗ്രാന്റ് പദ്ധതി വഴി നടത്തുന്ന ശസ്ത്രകിയ തികച്ചും സൗജന്യമാണ്.ഇതുവരെ 13 കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : റോട്ടറി കാനനൂർ – 90482937341 9447102199
പ്രസിഡന്റ്- Rtn. പ്രസാദ് മാമ്പള്ളി,
സെക്രട്ടറി -ചെയർമാൻ Rtn. സുനിൽ കണാരൻ,Rtn. Dr. ജോസഫ് ബെനെവൻ
PDG-Rtn. T.സോമശേഖരൻ
പ്രസിഡന്റ് Elect-Rtn. Dr. KK രാമചന്ദ്രൻ