//
4 മിനിറ്റ് വായിച്ചു

‘മദ്യപാനം ചോദ്യം ചെയ്തു’ ;തമിഴ്‌നാട്ടില്‍ പെണ്‍മക്കളെ പിതാവ് തലക്കടിച്ച് കൊന്നു

മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് രണ്ട് പെണ്‍മക്കളെ തല്ക്കടിച്ച് കൊന്നു.തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ജില്ലയിലെ മധുരപ്പാക്കത്താണ് ദാരുണമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിനി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദീപ എന്നിവരാണ് മരിച്ചത്. പിതാവ് ഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗോവിന്ദരാജ് മദ്യപിച്ച് ഉപദ്രവിക്കുന്നത് സഹിക്കാന്‍ കഴിയാതെ ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തിയത്. ഇത് ചോദ്യം ചെയ്ത രണ്ടുമക്കളെയും മരത്തടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!