പയ്യന്നൂർ: ഉടമസ്ഥലവും കെട്ടിടവും ഒഴിഞ്ഞുകൊടുത്തിട്ടും വാടകക്കാർ ഒഴിയാൻ വിസമ്മതിച്ച കെട്ടിടം പൊലീസ് സഹായത്തോടെ റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. കരിവെള്ളൂർ ഓണക്കുന്നിലെ പാത വികസന തടസ്സമാണ് അധികൃതർ യുദ്ധ സന്നാഹത്തോടെയെത്തി നീക്കിയത്.ചൊവ്വാഴ്ച രാവിലെയാണ് വൻ പൊലീസ് സന്നാഹത്തോടെയെത്തി കടക്കാരെ ബലമായി ഒഴിപ്പിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇരുനില കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു. ഇതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ പാത വികസനത്തിന്റെ പ്രധാന തടസ്സം ഇല്ലാതായി. കോടതി വരെയെത്തിയ തർക്ക കെട്ടിടമാണ് പൊളിച്ചുനീക്കിയത്.