മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16 ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്.