/
7 മിനിറ്റ് വായിച്ചു

“നെഹ്റു മതേതരത്വത്തിലധിഷ്ഠിതമായ ഭരണക്രമം കെട്ടിപ്പടുത്ത നേതാവ്”: അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: മതേതരത്വത്തിൽ അധിഷ്ഠിതമായ സുശക്തമായ ജനാധിപത്യ ഭരണക്രമം പടുത്തുയർത്തിയ നേതാവായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തെ പുരോഗതിയിലേക്കു നയിച്ച് ലോകത്തിന്റെ മുന്നിൽ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാൻ നെഹ്റുവിന് സാധിച്ചു.ഭാരതത്തിന്റെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയ നെഹ്റുവിന്റെ ഓർമകൾ വരും തലമുറയ്ക്കും പ്രചോദനമാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.നെഹ്റുവിന്റെ പാതയിൽ നിന്നുള്ള വ്യതിചലനത്തിന്റെ ദുരന്തമാണ് രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്നത്.നെഹ്റുവിലേക്കുള്ള മടക്കയാത്രയാണ് രാജ്യം ഇന്നാഗ്രഹിക്കുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മേയർ അഡ്വ. ടി ഒ മോഹനൻ,പ്രൊഫ: എ ഡി മുസ്തഫ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.നേതാക്കളായ അഡ്വ.റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ,സി ടി ഗിരിജ,എം പി വേലായുധൻ,കൂക്കിരി രാഗേഷ്,കെ എസ് യു ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്,വസന്ത് പള്ളിയാംമൂല,എം പി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!