///
8 മിനിറ്റ് വായിച്ചു

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് പ്രധാനമന്ത്രി

കോവിഡ് 19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിവിധ പദ്ധതികളിലൂടെ പ്രതിമാസം 4000 രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികൾക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ഈ തുക. പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.18 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് സ്റ്റൈപ്പൻഡ് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ‘പ്രൊഫഷണൽ കോഴ്‌സുകൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ആർക്കെങ്കിലും വിദ്യാഭ്യാസ വായ്പ ആവശ്യമുണ്ടെങ്കിൽ, പിഎം കെയേഴ്‌സ് അതിനും സഹായിക്കും’ പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളും കുട്ടികൾക്കായുള്ള പിഎം കെയേഴ്‌സിന്റെ പാസ്‌ബുക്കും ആയുഷ്മാൻ ഭാരതിന്റെ ഹെൽത്ത് കാർഡും വിതരണം ചെയ്തു. വനിതാ ശിശുക്ഷേമ വികസന മന്ത്രി സ്മൃതി ഇറാനി ചടങ്ങിൽ പങ്കെടുത്തു.നരേന്ദ്രമോദി സർക്കാർ ഇന്ന് എട്ട് വർഷം പിന്നിടുകയാണ്. 2019 ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം നിരവധി അജണ്ടകളിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു. സ്വദേശത്തും വിദേശത്ത് നിന്നുമടക്കം ഏറെ വെല്ലുവിളികളും സർക്കാർ നേരിട്ടു. കഴിഞ്ഞ വർഷം കർഷക സമരത്തെ തുടർന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചിരുന്നു. തുടർന്ന് രാഷ്ട്രീയവും സാമ്പത്തികവുമായ കടുത്ത പ്രതിസന്ധിയാണ് കേന്ദ്ര സർക്കാർ നേരിടുന്നത്. അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലെയും ശ്രീലങ്കയിലെയും ഭരണമാറ്റവും ഇന്ത്യയിൽ പ്രതിഫലിച്ചേക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!