//
9 മിനിറ്റ് വായിച്ചു

‘വിമാനത്താവളത്തിൽ അറസ്റ്റു ചെയ്യുന്നത് ആരെ കാണിക്കാനാണ്’; വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

ബലാത്സം​ഗ കേസിൽ നിർമ്മാതാവ് വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പ്രതി നൽകിയ ജാമ്യാപേക്ഷ പരി​ഗണിക്കവെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയാണ് നിലവിൽ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളുടെ കാണിക്കാൻ ആണോ എന്നും കോടതി ചോദിച്ചു. കോടതി നിർദേശത്തെ പ്രോസിക്യൂഷൻ എതിർത്തു.പ്രതിയെ ഒരു മാസമായിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. വിജയ് ബാബു നാട്ടിലെത്തേണ്ടതുണ്ട്, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് പ്രധാനം. ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ ബാബു വിധേയമാകട്ടെ. പോലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ ഉള്ളതല്ല കോടതി. സാധാരണക്കാരനെ ജീവനും സ്വാതന്ത്ര്യം സംരക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.ഇമി​ഗ്രേഷൻ വിഭാ​ഗവും പൊലീസും വിമാനത്താവളത്തിൽ വെച്ച് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ പരി​ഗണിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തുമെന്ന് വിജയ് ബാബുവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയതോടെ ടിക്കറ്റ് റ​ദ്ദാക്കി. നാളെ വിജയ് ബാബു നാട്ടിലെത്തിയേക്കുമെന്നും സൂചനയുണ്ട്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!