മുല്ലക്കൊടി: അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കുന്നതിനിടെ ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് ഓപ്പറേറ്റര്‍ മരിച്ചു.യു.പി സ്വദേശി നൗഷാദ്(29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്.ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതില്‍ രാപ്പകലില്ലാതെ മണ്ണ് കടത്തുന്നത്.മണ്ണെടുക്കുന്നതിനിടയില്മുകളില് നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെ.സി.ബിയുടെ മുകളിലേക്ക് അടര്‍ന്നു വീഴുകയായിരുന്നു. മയ്യിൽ പോലീസും
തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മണ്ണിനടിയില്‍ കുടുങ്ങിയ നൗഷാദിനെ പുറത്തെടുത്തത്.മറ്റൊരു ജെ.സി.ബി എത്തിച്ച് മണ്ണും പാറയും പൊട്ടിച്ച് നീക്കിയ ശേഷം നൗഷാദ് കുടുങ്ങിക്കിടന്ന ജെ.സി.ബി കാബിന് ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.അഗ്നിശമനസേനയുടെ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.
മുല്ലക്കൊടി അരിമ്പ്രയിൽ മണ്ണെടുക്കുന്നതിനിടെ പാറയടര്‍ന്നുവീണ് ജെ സി ബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം
Image Slide 3
Image Slide 3