//
3 മിനിറ്റ് വായിച്ചു

കടവത്തൂരിൽ നാടൻ ബോംബുകൾ കണ്ടെടുത്തു

പാനൂർ: കടവത്തൂരിൽ കൊളവല്ലൂർ പൊലീസ് നടത്തിയ പരിശോധനയിൽ ആറ് നാടൻ ബോംബുകൾ പിടികൂടി. നാറോൾ പീടികയിൽ കൂളിയിൽ ലീലയുടെ ആൾതാമസമില്ലാത്ത വീടിന്റെ സമീപത്തുനിന്നാണ് ബോംബുകൾ പിടികൂടിയത്. അടുക്കള ഭാഗത്ത് വിറകുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. വീടും പരിസരവും വൃത്തിയാക്കാനെത്തിയവരാണ് ഇവ കണ്ടത്.തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐമാരായ സുഭാഷ് ബാബു, പ്രദീഷ് എന്നിവർ സ്ഥലത്തെത്തി ബോംബുകൾ സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!