//
4 മിനിറ്റ് വായിച്ചു

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേരില്‍ വ്യാജ വാട്സാപ്പ് തട്ടിപ്പ്: പരാതി നല്‍കി

ആരോഗ്യ മന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോർജ് പരാതി നൽകി. ഇത്തരം തട്ടിപ്പിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.മന്ത്രിയുടെ പേരും, ഫോട്ടോയും ഉപയോഗിച്ച് വാട്‌സാപ്പിലൂടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് വാട്‌സാപ്പ് സന്ദേശം ലഭിച്ചത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞായിരുന്നു മെസേജ്.തുടര്‍ന്ന് തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ ഡോക്ടറിന് സംശയം തോന്നി മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് പരാതി നല്‍കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!