///
6 മിനിറ്റ് വായിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനം ;ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടത്തിയ
ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് അനുമോദനം സംഘടിപ്പിക്കുന്നു.കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തൈയുടെ ഫോട്ടോ യൂത്ത് കോൺഗ്രസ് ലഭ്യമാക്കിയ വാട്സ്ആപ്പ് നമ്പറിലേക്
അയച്ചുകൊടുത്ത് , അതു പരിപാലിച്ച് ഈ വർഷം ആ വ്യക്ഷതൈയുടെ ഫോട്ടോ അയച്ചു നൽകി ചലഞ്ചിൽ വിജയകരമായി പങ്കെടുക്കുന്നവർക്ക് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഉപഹാരം നൽകും .പരിസ്ഥിതിദിനത്തിൽ മരം നടുന്നതിനപ്പുറത്തേക്ക് ആ മരത്തൈയെ സംരക്ഷിക്കുക ,അങ്ങനെ നാടിന് ഒരു തണൽ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് . കഴിഞ്ഞ വർഷം നട്ട വൃക്ഷ തൈകൾ മൂന്നു വർഷം വരെ ഈ ചലഞ്ചിൽ ഉൾക്കൊള്ളിച്ചു കൊണ്ടു അതിന്റെ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യും. ഓരോ ജൂൺ 5 നും പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് 9400101197എന്ന നമ്പറിലേക് വാട്സാപ്പിൽ ഫോട്ടോ അയച്ചുകൊണ്ട് പുതിയ ആളുകൾക്ക് ചലഞ്ച്ന്റെ ഭാഗമാകാം. ഈ മാസം അഞ്ചാം തിയ്യതി വരെ കഴിഞ്ഞ വർഷത്തെ ഫോട്ടോ അയച്ചു കൊണ്ടു ഉപഹാരം കൈപ്പറ്റവുന്നതാണ്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!