/
9 മിനിറ്റ് വായിച്ചു

കായംകുളത്ത് സ്കൂളിൽ ഭക്ഷ്യ വിഷബാധ; 20 കുട്ടികൾ ആശുപത്രിയിൽ

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പാറും ചോറുമായിരുന്നു സ്‌കൂളിലെ ഭക്ഷണം. ഇന്നലെ രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടില്‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികള്‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.സംസ്ഥാനത്ത് അങ്ങിങ്ങായി ഭക്ഷ്യ വിഷബാധ തുടർ കഥയാവുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ കർശന പരിശോധന നടത്താൻ ആരോ​ഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും ലഭ്യമാക്കിയിരിക്കണം.അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. മഴക്കാലം കൂടി മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഊര്‍ജിതമാക്കുന്നതാണ്. പൊതു ജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യുന്നതിന് സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!