//
9 മിനിറ്റ് വായിച്ചു

“24,000 വോട്ട് എനിക്ക് ലഭിക്കേണ്ടത്”; എല്‍ഡിഎഫ് ജയിക്കാതിരിക്കാന്‍ കുറെ വോട്ട് ഉമാ തോമസിന് പോയെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിക്കേണ്ട ഭൂരിഭാഗം വോട്ടുകളും യുഡിഎഫിന്റെ ഉമാ തോമസിന് ലഭിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍.ബിജെപിക്ക് വോട്ടു രേഖപ്പെടുത്തിയാല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമാ തോമസിന് വോട്ട് ചെയ്തത്. ഒരു കാരണവശാലും എല്‍ഡിഎഫ് 100 സീറ്റ് തികയ്ക്കരുതെന്ന് ആഗ്രഹിച്ചവര്‍ മണ്ഡലത്തിലുണ്ടെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ‘ഞങ്ങളെല്ലം കണക്കുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 24,000 വോട്ട് എനിക്ക് ലഭിക്കേണ്ടതാണ്. എനിക്ക് വോട്ടു രേഖപ്പെടുത്തിയാല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമാ തോമസിന് വോട്ട് ചെയ്തത്.ഒരു കാരണവശാലും എല്‍ഡിഎഫ് 100 സീറ്റ് തികയ്ക്കരുതെന്ന് ആഗ്രഹിച്ചവരുണ്ട്. മറ്റൊരു ഭാഗത്ത് സഹതാപ തരംഗമുണ്ടായി.അമ്മമാരും സഹോദരിമാരും ഉമ തോമസിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഈ രണ്ട് ഘടകവും ചേര്‍ന്നപ്പോഴാണ് എനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമാ തോമസിന് പോയത്.”- എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്തവണ 12,957 വോട്ടാണ് തൃക്കാക്കരയില്‍ രാധാകൃഷ്ണന് ലഭിച്ചത്.9.57 ശതമാനം. 2011ല്‍ ആറായിരത്തില്‍ താഴെ മാത്രം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2016ല്‍ 21,247 വോട്ട് കിട്ടി. 2021ല്‍ അതിനെക്കാള്‍ 5000ലേറെ വോട്ട് കുറഞ്ഞെങ്കിലും 15,218 വോട്ടുകള്‍ നേടി. ആ രണ്ട് തവണയും സ്ഥാനാര്‍ത്ഥിയായിരുന്നത് പ്രാദേശികപ്രവര്‍ത്തകനായ എസ് സജിയായിരുന്നു. സജിക്ക് ലഭിച്ച വോട്ട് പോലും രാധാകൃഷ്ണന് ലഭിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!