//
6 മിനിറ്റ് വായിച്ചു

‘ആനി മസ്‌ക്രീന്റെ പ്രതിമയില്‍ ശുചീകരണ തൊഴിലാളികളെ കൊണ്ട് ഹാരാര്‍പ്പണം’; മേയര്‍ ആര്യ രാജേന്ദ്രൻ അനാദരവ് കാണിച്ചെന്ന ആരോപണവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

സാമൂഹിക പരിഷ്‌കര്‍ത്താവും ഇന്ത്യന്‍ ഭരണഘടന ശില്‍പികളിലൊരാളുമായ ആനി മസ്‌ക്രീന്റെ ജന്മദിനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനും മേയര്‍ ആര്യ രാജേന്ദ്രനും അനാദരവ് കാണിച്ചെന്ന് ആരോപണം. ആനി മസ്‌ക്രീന്റെ പ്രതിമയില്‍ ശുചീകരണ തൊഴിലാളികളെ കൊണ്ട് ഹാരാര്‍പ്പണം നടത്തി മേയര്‍ അവഹേളിച്ചെന്ന് കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷനും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും ആരോപിച്ചു. ആനി മസ്‌ക്രീന്റെ ജന്മദിനമായ ജൂണ്‍ ആറിന് കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ നടപടികള്‍ നടന്നിരുന്നു. ഇതിനിടെയാണ് കോര്‍പ്പറേഷന്റെയും മേയറുടെയും ഭാഗത്ത് നിന്നും അവഹേളനപരമായ നടപടിയുണ്ടായതെന്ന് സംഘടനകള്‍ ആരോപിച്ചു.ഇത്തരത്തിലൊരു അനാദരവ് ഉണ്ടാവാന്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. മേയര്‍ ആര്യ രാജേന്ദ്രന്‍ മാപ്പ് പറയണമെന്നും കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷനും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!