//
8 മിനിറ്റ് വായിച്ചു

വിമാനത്താവളങ്ങളിൽ ചായയ്ക്ക് ‘പൊള്ളുന്ന’ വില; സർക്കാർ വില കുറച്ചിട്ടും വീണ്ടും കൂട്ടി

വിമാനത്താവളങ്ങളിൽ ചായയ്ക്കും ലഘുഭക്ഷണത്തിനും വീണ്ടും പൊള്ളുന്ന വില. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ചായയ്ക്ക് ജിഎസ്ടി അടക്കം 100 രൂപയാണ് ഈടാക്കുന്നത്. മൂന്ന് വർഷം മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വില കുറച്ചിരുന്നുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ജിഎസ്ടി അടക്കം ഒരു ചായയ്ക്ക് 100 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം കാണിച്ച് പൊതുപ്രവർത്തകൻ ഷാജി ജെ കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി കോടതി ഉടൻ പരി​ഹരിക്കും.ചായയുടെ അമിതവില നിയന്ത്രിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് എയർപോർട്ട് അധികൃതർക്കു നിർദേശം നൽകിയതോടെ ടെർമിനലിനകത്തും പുറത്തും ചായയ്ക്കു 15 രൂപയും കാപ്പിക്ക് 20 രൂപയും ലഘുഭക്ഷണത്തിന് 15 രൂപയുമായി വില കുറച്ചിരുന്നു. എംആർപിയെക്കാൾ കൂടുതൽ വിലയ്ക്കു വിമാനത്താവളങ്ങളിൽ സാധനങ്ങൾ വിൽക്കാൻ പാടില്ലെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. നെടുമ്പാശേരി, കണ്ണൂർ, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഇതു നടപ്പാക്കി. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷമാണ് വില വീണ്ടും വർധിക്കാൻ കാരണമായത്. ന്യായവിലയ്ക്കു ചായയും കാപ്പിയും ലഭ്യമാക്കാനുള്ള വെൻഡിങ് മെഷീനുകൾ എയർപോർട്ടുകളിൽ സ്ഥാപിക്കാനും കേന്ദ്രം നിർദേശം നൽകിയിരുന്നു. പക്ഷെ നാളിതുവരെ മെഷീനുകൾ സ്ഥാപിക്കപ്പെട്ടില്ല. ചായയുടെയും കാപ്പിയുടെയും നിരക്ക് വീണ്ടും 100നു മുകളിലെത്തി. മറ്റ് വിമാനത്താവളങ്ങളിൽ ഇത് 250 രൂപയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!