//
6 മിനിറ്റ് വായിച്ചു

സ്വപ്‌ന സുരേഷിനെതിരെ പോലീസില്‍ പരാതി നൽകി കെ.ടി.ജലീല്‍; സമഗ്രാന്വേഷണം വേണമെന്നാവശ്യം

സ്വപ്‌ന സുരേഷിനെതിരേ കെ.ടി.ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി. സംഭവത്തില്‍ സമഗ്രാ അന്വേഷണം വേണെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. സ്വപ്‌നയുടെ ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് കെ.ടി.ജലീല്‍ പരാതി നല്‍കിയത്. പി.സി.ജോര്‍ജിന്റെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.ജലീല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായും തനിക്കെതിരായും നടത്തിയ കള്ള ആരോപണങ്ങള്‍ക്കെതിരായാണ് പരാതി നല്‍കിയതെന്ന് കെ.ടി.ജലീല്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!