//
6 മിനിറ്റ് വായിച്ചു

ത​ല​ശ്ശേ​രിയിലെ റസ്റ്റോറന്റുകളിൽ പ​രി​ശോ​ധ​ന

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ റസ്റ്റോറന്റുകളിൽ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, ലോ​ഗ​ൻ​സ് റോ​ഡ്, മ​ഞ്ഞോ​ടി, പെ​രി​ങ്ങ​ളം, കോ​ടി​യേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​സ്റ്റാ​റ​ൻ​റ്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ക​യും നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തു​മാ​യ എ​ൻ.​സി.​സി റോ​ഡി​ലു​ള്ള ക​ട​ക്ക് പി​ഴ​ചു​മ​ത്തി. ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​ന​റാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മി​ഷ​ൻ യോ​ഗം ചേ​ർ​ന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!