എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം.റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. സ്ക്രീനിൽ ദൃശ്യമാകുന്ന ഫലം കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.ഈ വർഷം 2022 മാർച്ച് 31 നും ഏപ്രിൽ 29 നും ഇടയിൽ നടത്തിയ SSLC പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർത്ഥികളാണ് ഹാജരായത്. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയശതമാനം.