//
10 മിനിറ്റ് വായിച്ചു

മദ്യവും ബിയറും ‘അളവിന് മതി’; ഏത് അളവിലും വിൽക്കാമെന്ന വിവാദ അനുമതി പിൻവലിച്ച് സർക്കാർ

ഏത് അളവിലും മദ്യവും ബിയറും വൈനും വിപണിയിലെത്തിക്കാൻ നികുതി വകുപ്പ് നൽകിയ അനുമതിയാണ് വിവാദമായതോടെ സർക്കാർ പിൻവലിച്ചത്. 180 മില്ലി ലീറ്റർ മുതൽ 3 ലീറ്റർ വരെയുള്ള പായ്ക്ക് സൈസിൽ മാത്രമേ കേരളത്തിൽ മദ്യം വിൽക്കാൻ അനുമതിയുള്ളു. എന്നാൽ ഇതിന് വിരുദ്ധമായി ഏതളവിലും വിപണിയിലെത്തിക്കാമെന്ന അനുമതി വന്നിരുന്നു. ഇതനുസരിച്ച് ബവ്റിജസ് കോർപറേഷൻ എംഡി മദ്യവിതരണക്കാർക്കു കത്തുമയച്ചിരുന്നു. എന്നാൽ മദ്യനയം പ്രഖ്യാപിച്ചശേഷം വിരുദ്ധമായി ഇറക്കിയ ഉത്തരവ് സർക്കാരിനെ ഞെട്ടിച്ചതോടെയാണ് മന്ത്രിയുടെ ഓഫിസ് ഇടപെട്ടു ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയത്.180 മില്ലി ലീറ്ററിൽ താഴെയുള്ള അളവിൽ മദ്യം വിൽക്കുന്നതു കേരളത്തിൽ നിരോധിച്ചിട്ടുള്ളതാണ്. ഈ സാമ്പത്തിക വർഷത്തെ മദ്യ നയത്തിൽ മാറ്റം വരുത്തിയിട്ടില്ലാത്തതിനാൽ അധികപായ്ക്ക് സൈസിൽ മദ്യം വിൽക്കുന്നതിനു നൽകിയ അനുമതി റദ്ദാക്കുകയാണെന്നു നികുതി വകുപ്പ് ബെവ്കോയ്ക്കു കത്തിലൂടെ അറിയിച്ചു.നിലവിൽ കുപ്പിയിലും കാനിലുമാണ് സംസ്ഥാനത്ത് ബിയർ വിൽപന. ഇതോടൊപ്പം കെഗ് ബിയറും, ഡ്രാഫ്റ്റ് ബിയറും വിൽക്കുന്നതിന് ഏപ്രിലിൽ ബവ്റിജസ് കോർപറേഷൻ അനുമതി തേടിയിരുന്നു. ഇതോടനുബന്ധിച്ച് മദ്യവും ബിയറും വൈനും അധിക പായ്ക്ക് സൈസിൽ വിൽപന നടത്താനുള്ള അനുമതിക്ക് ശ്രമിച്ചെന്നാണ് വിവരം. തുടർന്ന് ഈ തീരുമാനത്തെ തള്ളിയ സർക്കാർ നയത്തിനു വിരുദ്ധമായി ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് സാഹചര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടു.അതേസമയം മദ്യനയത്തിൽ ഉൾപ്പെടുത്താത്തതിനാൽ കെഗ്, ഡ്രാഫ്റ്റ് ബിയറുകൾ വിൽക്കുന്നതിന് അനുമതി നൽകാൻ കഴിയില്ലെന്നും നികുതി വകുപ്പ് ബവ്റിജസ് കോർപറേഷനു കത്തിൽ അറിയിച്ചു. പബ്ബുകളിലും മറ്റും തൽസമയം നിർമിച്ച് വിവിധ രുചികളിലും, ഇഷ്ടമുള്ള വലിപ്പത്തിലുള്ള കണ്ടെയ്നറുകളിലും വിളമ്പുന്നതാണ് കെഗ്, ഡ്രാഫ്റ്റ് ബിയറുകൾ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!