//
25 മിനിറ്റ് വായിച്ചു

‘ഷാജീ ഞാന്‍ ആത്മഹത്യ ചെയ്യും’; മാനസിക പീഡനം താങ്ങാനാകുന്നില്ലെന്ന് സ്വപ്ന സുരേഷ് ; ഓഡിയോ പുറത്തുവിട്ടു

സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴി മാറ്റാന്‍ ഷാജ് കിരണിലൂടെ സമ്മര്‍ദ്ദമുണ്ടായെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. ഞാന്‍ എച്ചആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. എച്ച്ആര്‍ഡിഎസ് തന്നെ സ്വാധീനിക്കുന്നില്ലെന്നും അവര്‍ പാരക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ ഫോണ്‍ സംഭാഷണം അവര്‍ പുറത്ത് വിട്ടു.

സ്വപ്ന സുരേഷ് പറഞ്ഞത്:

ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു.സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. എച്ച്ആര്‍ഡിഎസ് എന്നെ സ്വാധീനിക്കുന്നില്ല. എന്റെ അഭിഭാഷകന്‍ എന്റെ രക്ഷകനാണ്. അദ്ദേഹത്തെ തള്ളിപ്പറയില്ല. ജനം ഒരു അമ്മയുടെ വേദനയെ അറിയണം. നിങ്ങള്‍ക്ക് വീണ്ടും നിങ്ങളുടെ മകനെ നഷ്ടപ്പെടും. നിങ്ങള്‍ തടവറയില്‍ അടയ്ക്കപ്പെടും. നിങ്ങള്‍ വേദനിക്കും എന്ന് പറഞ്ഞു. അത് കേട്ടപ്പോഴാണ് ഞാന്‍ വിഷമത്തിലായത്.ഇടപെടല്‍ നടത്തിയതുകൊണ്ട് കൃഷ്ണരാജിന് എന്താണ് നേട്ടം? സെക്സ് വീഡിയോ ഉണ്ടെങ്കില്‍ പുറത്തുവിടണം.എല്ലാവരും കാണണം. ശരിയാണോയെന്ന് കണ്ടെത്തണം. എന്നെ സഹോദരിയായി കാണണം. ഒരു സ്ത്രീയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണം. ഞാന്‍ എച്ച്ആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല.ഷാജീ ഞാന്‍ ആത്മഹത്യ ചെയ്യും.ഷാജ് കിരണിനും കുട്ടിക്കും കുട്ടികളില്ല. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് വാടക ഗര്‍ഭം ധരിക്കാമെന്ന് പറഞ്ഞത്.എന്റെ ആരോഗ്യ അനുവദിക്കുമെങ്കില്‍. ഒരു സ്ത്രീയുടെ വേദന ഞാന്‍ മനസിലാക്കി. ഞാന്‍ പറയുന്നത് ഓരോ അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും മനസിലാകും.അതില്‍ എന്താണ് തെറ്റ്? തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചെരിപ്പൂരി അടിക്കാം.

സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകളെല്ലാം പോകുന്നത് യുഎസിലോട്ടാണ്, ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് എന്ന് ഈ ഓഡിയോയില്‍ പറയുന്നുണ്ട്. അതില്‍ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. എത്രയോ കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരണ്‍. അഞ്ച് ശതമാനം, മൂന്ന് ശതമാനം കമ്മീഷന്‍ വാങ്ങി നടക്കുന്ന ലാന്‍ഡ് ബ്രോക്കര്‍ ഇത്രേയും കമ്പനിയുടെ ഡയറക്ടര്‍ ആവുമോ. പുള്ളിയുടെ ബാക്ക് അപ്പ് ഒന്ന് മനസ്സിലാക്കി നോക്കിയേ. ഞാന്‍ വിളിക്കുമ്പോ എന്റെ ഓഫീസില്‍ വന്ന് ഇങ്ങനെയൊരു നെഗോസിയേഷന്‍ നടത്തണമെങ്കില്‍ അയാളൊരു സ്റ്റുപ്പിഡ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.ഇബ്രാഹിമിന്റേയും ഷാജ് കിരണിന്റേയും അഭിമുഖങ്ങള്‍ നിങ്ങള്‍ കണ്ടു നോക്കിയേ. ഒരു ഇന്റര്‍വ്യൂവില്‍ പറയും മുഖ്യമന്ത്രിയെ ടിവിയില്‍ കൂടി കണ്ടിട്ടുണ്ട്. മറ്റൊരു ഇന്റര്‍വ്യൂവില്‍ പറയും മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നപ്പോ കണ്ടിരുന്നുവെന്ന്.പിന്നെപ്പറയും നികേഷ് കുമാറിനെ അറിയില്ല. ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോഴാണെന്ന്. പിന്നെപ്പറയുന്നു, ഇന്റര്‍വ്യൂ സെറ്റ് ചെയ്യാന്‍ ആണെന്ന്. പിന്നെ പറയുന്നത് എന്താണ്, ബാത്ത് റൂമില്‍ നിന്നും സ്വപ്‌ന പേടിച്ച് വിറച്ച് വിളിച്ചപ്പോള്‍ സത്യം വെളിയില്‍ കൊണ്ടുവരാന്‍ നികേഷ് കുമാറിനോടൊരു സ്‌പെഷ്യല്‍ ഇന്‍ര്‍വ്യൂ ചോദിച്ചതാണെന്ന്. ഓഡിയോയില്‍ എന്താണ് സത്യമെന്നുണ്ട്. ഇതില്‍ നികേഷ് കുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പറയുന്നില്ല. മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ഞാന്‍ പറയുന്നില്ല.ഇത്രേം ഫണ്ട്‌സ് കൈകാര്യം ചെയ്യുന്ന, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആളായ ഷാജ് കിരണ്‍ നെഗോഷ്യേറ്റ് ചെയ്യാന്‍ വരുമ്പോ മാനസികാവസ്ഥയെന്താണെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കിയേ. ഈ ഓഡിയോ കേട്ട് നോക്കൂ. രാത്രിക്ക് രാത്രി കേസ് എടുക്കും. നിങ്ങളുടെ അഭിഭാഷകനോട് പറ. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാന്‍. പിറ്റേ ദിവസം പന്ത്രണ്ട് മണിവരെ അറസ്റ്റ് ചെയ്യില്ല. പത്ത് മണിവരെയാണ് തന്നിരിക്കുന്ന ഡെഡ്‌ലൈന്‍. സരിത്തിനെ ഒഴിവാക്കാന്‍ പറയുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!