ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത കായംകുളത്തെ സ്കൂളിൽ ഉപയോഗിച്ചിരുന്ന അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങളും പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി (കോളിഫോം ) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വിളവ് പാകമാകാത്ത വൻപയറാണ് ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത്. ഇത് ദഹനത്തെ പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നും വിദഗ്ദർ പറഞ്ഞു. പബ്ലിക് ഹെൽത്ത് ലാബിലാണ് അരി, പലവ്യഞ്ജനങ്ങൾ, വെള്ളം എന്നിവയുടെ സാംപിൾ പരിശോധിച്ചത്.പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ ക്ലോറിനേഷൻ നടത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശം നൽകിയട്ടുണ്ട്. കായംകുളം പുത്തൻ റോഡ് യുപി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 36 കുട്ടികൾക്കാണ് ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. അതേസമയം, കുട്ടികളിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ ഛർദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധന ഫലത്തിൽ പറയുന്നുണ്ട്. എല്ലാ സാംപിൾ എല്ലാം നെഗറ്റീവാണ്. ആലപ്പുഴ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ആരോഗ്യ വകുപ്പ് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചത്.സ്കൂളുകളില്‍ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വര്‍ക്കറെയും ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന ഭക്ഷ്യസുരക്ഷ , ആരോഗ്യ, സാമൂഹ്യക്ഷേമ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ചതായി കണ്ടെത്തിയിരുന്നു.