//
4 മിനിറ്റ് വായിച്ചു

‘ഗോവയിലേക്ക് പഠന വിനോദയാത്ര’;കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി കടലിൽ വീണ് മരിച്ചു

ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളജിൽ നിന്ന് ഗോവയിലേക്ക് പഠന വിനോദയാത്രക്ക് പോയ എൻജിനീയറിങ് വിദ്യാർത്ഥി നിർമ്മൽ ഷാജുവിന്റെ (21) മൃതദേഹം പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി .ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് നിർമൽ ഷാജു . വ്യാഴാഴ്ച രാത്രിയാണ് 300 ഓളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമായി ഗോവയിലേക്ക് പോയത്. ഇന്നലെ വൈകീട്ട് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ തിരയിൽ പെടുകയായിരുന്നു.ആലക്കോട് പുല്ലാനി കാവിൽ ഷാജു- ജാൻസി ദമ്പതികളുടെ മകനാണ്. വിനോദയാത്രാ സംഘം ഇന്ന് മടങ്ങാനിരിക്കവെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ നിർമ്മലിന്റെ അന്ത്യം.സഹോദരി: നീതു ( ബാംഗ്ലൂർ.)

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!