//
10 മിനിറ്റ് വായിച്ചു

‘അമ്മ’ക്ക് നന്ദി…; എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് ഹരീഷ് പേരടി

താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി ഇക്കാര്യം അറിയിച്ചത്.രാജി അം​ഗീകരിച്ചതിൽ അമ്മയോട് നടൻ നന്ദി അറിയിക്കുകയും ചെയ്തു. ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിന് പിന്നാലെയാണ് അമ്മയിൽ നിന്നും രാജിവയ്ക്കുകയാണെന്ന് ഹരീഷ് പേരടി അറിയിച്ചത്.

“A.M.M.A യുടെ പ്രിയപ്പെട്ട  പ്രസിഡന്‍റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം” എന്നാണ് രാജി അറിയിച്ചു കൊണ്ട് ഹരീഷ്പേരടി കുറിച്ചത്.

അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോന്‍ അധ്യക്ഷയായ, അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ ചെയ്‍തിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജി വച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!