/
6 മിനിറ്റ് വായിച്ചു

ദേശീയപാത വികസനം: വ്യാപാരികൾക്ക്‌ നഷ്ടപരിഹാരത്തിന്‌ അപേക്ഷിക്കാം

തളിപ്പറമ്പ്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും സ്ഥലവും ഏറ്റെടുത്തതിനാൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകും.  നഷ്ടപരിഹാരത്തിന്‌ 28 മുതൽ 30 വരെ അപേക്ഷ നൽകണമെന്ന്‌ സ്‌പെഷ്യൽ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.  പയ്യന്നൂർ, തളിപ്പറമ്പ്‌, കണ്ണൂർ താലൂക്കുകളിലെ  കല്യാശേരി, പാപ്പിനിശേരി,  കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, കരിവെള്ളൂർ, വെള്ളൂർ, പരിയാരം, തളിപ്പറമ്പ്‌, മോറാഴ വില്ലേജ്‌ പരിധിയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും സ്ഥലവും ഏറ്റെടുത്തതുമൂലം കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക്‌  അപേക്ഷിക്കാം.  അപേക്ഷ പഞ്ചായത്ത്‌ സെക്രട്ടറിയുടെ സാക്ഷ്യപത്രം, പാൻകാർഡ്‌, ആധാർ കാർഡ്‌, ബാങ്ക്‌ പാസ്‌ ബുക്ക്‌, എന്നിവയുടെ പകർപ്പ്‌ സഹിതം തളിപ്പറമ്പ്‌ ദേശീയപാത സ്ഥലമെടുപ്പ്‌ ഓഫീസിൽ 28,29,30 തീയതികളിൽ ഹാജരായി രേഖകൾ സമർപ്പിക്കണം.  നഷ്‌ടപരിഹാരം  ദേശീയപാത സ്ഥലമേറ്റെടുപ്പ്‌ വിഭാഗം, മിനി സിവിൽ സ്‌റ്റേഷൻ തളിപ്പറമ്പ്‌ ഓഫീസിൽനിന്ന്‌ വിതരണം ചെയ്യും.  നിശ്‌ചിത തിയതിക്ക്‌ ശേഷം ഹാജരാക്കുന്ന അപേക്ഷ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്‌  ഫോൺ: 04602300043, 202148, 208100.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!