/
5 മിനിറ്റ് വായിച്ചു

വരുന്നു ,കൂടാളിയിൽ ‘ടേക്ക് എ ബ്രേക്ക് ‘

കൂടാളി : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു.മേലെചൊവ്വ-മട്ടന്നൂർ റോഡിൽ കൂടാളിക്കടുത്ത്‌ കൊയ്യോടൻചാലിലാണ് ‘ടേക്ക് എ ബ്രേക്ക്’ വരുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ജലസേചനവകുപ്പ് വിട്ടുനൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒറ്റ നില കെട്ടിടമാണ് നിർമിച്ചത്.നാല്‌ ശൗചാലയവും ഒരു മൂത്രപ്പുര ബ്ലോക്കുമാണ് സജ്ജീകരിച്ചത്. ശൗചാലയങ്ങളിൽ ഒരെണ്ണം ഭിന്നശേഷിസൗഹൃദമാണ്. ഇതോടൊപ്പം ഇവിടെ കഫ്‌റ്റേരിയയും തുടങ്ങും.കണ്ണൂർ വിമാനത്താവളത്തോടുചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും മറ്റുള്ളവർക്കും ഈ സൗകര്യം ഒരു പോലെ ഉപകാരപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!