//
30 മിനിറ്റ് വായിച്ചു

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് കറുപ്പണിഞ്ഞ് പ്രതിപക്ഷം; അടിയന്തിര പ്രമേയം പരിഗണിക്കാതെ സഭ പിരിഞ്ഞു

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് കറുപ്പണിഞ്ഞ് പ്രതിപക്ഷം. യുഡിഎഫ് യുവ എംഎല്‍എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്. ടി സിദ്ദിഖ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

അതേസമയം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് അടിയന്തിര പ്രമേയം ഒഴിവാക്കി സഭ പിരിഞ്ഞത്. വയനാട്, കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മറുപടി നല്‍കേണ്ടത്.പിന്നാലെ പ്രതികാത്മക അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഇതിനായി നിയമസഭാ കവാടത്തില്‍ സമാന്തര സഭാ സമ്മേളനം പ്രതിപക്ഷം സംഘടിപ്പിക്കും. ഇപ്പോള്‍ സഭയക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിക്കുകയാണ്. അതിനിടെ നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്. മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നും വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ച സാഹചര്യം നിലനില്‍ക്കെയാണ് മാധ്യമങ്ങള്‍ പ്രവേശനം നിഷേധിക്കുന്നത്. നിലവില്‍ മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ശൂന്യവേള അവസാനിച്ച് ചരമോപചാരം കഴിഞ്ഞിട്ടും പ്രതിപക്ഷ പ്രതിഷേധം സംപ്രേഷണം ചെയ്യാന്‍ പിആര്‍ഡി തയ്യാറാവുന്നില്ല.

ഇന്ന് സഭയില്‍ സംഭവിച്ചത്-

തുടക്കത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചത്. ശേഷം അദ്ദേഹം ചേംബറിലേക്ക് മടങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് സഭാ ചട്ടങ്ങള്‍ക്കെതിരാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി.രാഹുല്‍ഗാന്ധി എംപിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കാര്യം ഉയര്‍ത്തിയാണ് പ്രതിഷേധം. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം, സംഘര്‍ഷത്തിന് പൊലീസ് ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററായിരുന്നു ചോദ്യോത്തരവേളയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ആരംഭിച്ചത്. ഉടന്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.

ചോദ്യോത്തര വേള തടസപ്പെടുത്തുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കരുതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.പിന്നീട് സ്പീക്കര്‍ ചെയറില്‍ നിന്നും എഴുന്നേറ്റ് നിന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സീറ്റില്‍ ഇരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. മാത്യൂകുഴല്‍നാടന്‍, എല്‍ദോസ് കുന്നംപള്ളി എംഎല്‍എമാരുടേ പേര് വിളിച്ചുകൊണ്ട് സ്പീക്കര്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ യുവ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, എല്‍ദോസ് കുന്നംപള്ളി, റോജി എം ജോണ്‍ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്.ഇതിന് പുറമേ മാധ്യമങ്ങള്‍ക്കും സഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് പ്രവേശനം മീഡിയാ റൂമില്‍ മാത്രമാണ്. പിആര്‍ഡിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്. അതില്‍ തന്നെ സ്പീക്കറുടെ ഭരണകക്ഷി എംഎല്‍എമാരുടേയും ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്.

പ്രതിപക്ഷ പ്രതിഷേധം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശേഷം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു. മാധ്യമവിലക്ക് വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചത്. പ്രസ് സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭാസമ്മേളനം 10 മണിക്ക് ശൂന്യവേളയോടെ പുനരാരംഭിച്ചു. കഴിഞ്ഞ കാലയളവില്‍ അന്തരിച്ച നേതാക്കള്‍ക്ക് ചരമോപചാരം അര്‍പ്പിക്കുകയാണ്. ശേഷം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കേണ്ടിയിരുന്നു. എന്നാല്‍ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് അടിയന്തിര പ്രമേയം ഒഴിവാക്കി സഭ പിരിഞ്ഞത്. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്.


 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!