///
7 മിനിറ്റ് വായിച്ചു

3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ; നിയമനം ഡിസംബറിൽ തന്നെ; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു .അഗ്‌നിപഥ് പദ്ധതിക്ക് എതിരെ വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിയമന നടപടികൾ ആരംഭിച്ചത്. ഒൺലൈനായി കര നാവിക വ്യോമ സേനകൾ അപേക്ഷകൾ ക്ഷണിച്ചപ്പോൾ ഉണ്ടാകുന്നത് ആവേശകരമായ പ്രതികരണം. വ്യോമസേന മൂന്ന് ദിവസ്സങ്ങൾക്ക് മുൻപാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. ഇതുവരെ 59,000 പേർ അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ വ്യേമസേന സേവനത്തിന് അപേക്ഷ നൽകി. യുവാക്കൾ അഗ്‌നിപഥ് പദ്ധതിയുടെ ഗുണവശം മനസ്സിലാക്കി തുടങ്ങിയത് കൊണ്ടാണ് മികച്ച പ്രതികരണമെന്നാണ് വ്യോമസേനയുടെ നിലപാട്.ജൂൺ 24 മുതലാണ് വ്യോമസേനയിൽ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. അടുത്ത മാസം അഞ്ചിന് രജിസ്ട്രേഷൻ അവസാനിക്കും. ട്വിറ്ററിലൂടെയാണ് ആദ്യ മൂന്ന് ദിവസം അരലക്ഷത്തിലധികം പേർ അപേക്ഷിച്ച വിവരം വ്യോമസേന പുറത്ത് വിട്ടത്. 17നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്കാണ് സൈനിക സേവനത്തിന് അഗ്‌നിപഥിൽ അവസരം ലഭിക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!